തൃപ്പൂണിത്തുറ: കർക്കിടക വാവുബലിതർപ്പണം വീട്ടുമുറ്റത്ത് നടത്തുവാൻ ഓൺലൈനിൽ സഹായം എത്തിക്കുകയാണ് എസ്.എൻ.ഡി​.പി​ യോഗം ഉദയംപേരൂർ ശാഖ.

തർപ്പണത്തിനുള്ള നിർദ്ദേശങ്ങളും മന്ത്രങ്ങളും ക്ഷേത്ര മുറ്റത്തു നിന്നും "ശ്രീനാരായണ വിജയ സമാജം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം "എന്ന ഫേസ്ബുക്ക് പേജിലൂടെയും ഗൂഗിൾ മീറ്റ് ആപ്പിന്റെ വീഡിയോ ലിങ്കിലൂടെയും മേൽശാന്തി​ ചൊല്ലും. കുടുംബ യൂണിറ്റുകൾ വഴി പേർ രജിസ്റ്റർ ചെയ്യണം.

പൂജാ ദ്രവ്യങ്ങൾ ഞായർ ( ജൂലായ് 19ന്) യൂണിറ്റ് കേന്ദ്രങ്ങളിൽ നിന്നും വിതരണം ചെയ്യും. 20നാണ് കർക്കിടക വാവുബലി. പുലർച്ചെ 5 നും,6നും,7നും ,8 നും ഓൺ ലൈൻ തർപ്പണം ഉണ്ടാകും. ഒരുക്കങ്ങൾ പൂർത്തിയായതായി ശാഖ പ്രസിഡൻ്റ് എൽ.സന്തോഷും, സെക്രട്ടറി ഡി.ജിനുരാജും അറിയിച്ചു.