education
എറണാകുളം ജില്ലാതല വിളിച്ചുണർത്തൽ പ്രതിഷേധം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീജ് നി‌ർവഹിക്കുന്നു.

മൂവാറ്റുപുഴ: ഓൺലൈൻ ക്ലാസുകളിൽ അറബി, ഉർദു സംസ്‌കൃത ഭാഷകൾ ഉൾപ്പടുത്താത്തതിൽ പ്രതിഷേധിച്ച് കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം
വിളിച്ചുണർത്തൽ പ്രതിഷേധം നടത്തി. 1 മുതൽ 10 വരെയുള്ള അറബിക്, സംസ്‌കൃതം, ഉറുദു ഭാഷാ പഠനം ഇതുവരെയും ആരംഭിച്ചിട്ടില്ല. ഉടൻ തുടങ്ങുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഷൂട്ടിംഗുപോലും ആരംഭിച്ചിട്ടില്ല. മറ്റു വിഷയങ്ങൾക്ക് എല്ലാ ദിവസവും ക്ലാസ്സുകൾ നടക്കുന്ന സാഹചര്യത്തിൽ ഒന്നാം ഭാഷയായ അറബിക്, സംസ്‌കൃതം, ഉർദു ക്ലാസുകൾ വൈകുന്നതിൽ ഭാഷ പഠിക്കുന്ന കുട്ടികളിലും രക്ഷകർത്താക്കളിലും എറെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. എറണാകുളം ജില്ലാതല വിളിച്ചുണർത്തൽ പ്രതിഷേധം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീജ് നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. ഹംസ, നാസർ മാസ്റ്റർ, എൻ.യു. സുനീർ, സീതി സി.ഇ. തുടങ്ങിയവർ പങ്കെടുത്തു.