ഇലഞ്ഞി : കഴിഞ്ഞ 15 വർഷമായി നൂറ് ശതമാനം വിജയം നേടുന്ന സെന്റ് ഫിലോമിനാസ് സ്‌കൂൾ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇത്തവണയും നൂറുശതമാനം വിജയം നേടി. ആകെ പരീക്ഷയെഴുതിയ 48 പേരിൽ 13 പേർ ഫുൾ എ വൺ നേടി. 20 പേർ 90 ശതമാനത്തിനു മുകളിൽ നേടി, 15 പേർക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു. 98 ശതമാനം മാർക്കോടെ കൊമേഴ്‌സിലെ ഷാൻ മാത്യു സ്‌കൂൾ ടോപ്പറായി. 97 ശതമാനം നേടി സാന്ദ്ര ജോസ് സയൻസിൽ മുന്നിലെത്തി. ശ്രേയ ബിനു, ഐറിൻ സ്‌കറിയ എന്നിവർ 96 ശതമാനം നേടി. അദ്ധ്യാപകരെയും ഉജ്ജ്വല വിജയം നേടിയ കുട്ടികളെയും പി.ടി.എ പ്രസിഡന്റ് പൗലോസ് മാഞ്ഞാമറ്റം, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ്‌സ് മാമ്പിള്ളി ,ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ, മാത്യു ഉറുമ്പിപാറ എന്നിവർ അനുമോദിച്ചു.