44 പേർക്ക് ഫുൾ എ പ്ളസ്, വിജയശതമാനം 99.4 ശതമാനം

ആലുവ: എസ്.എസ്.എൽ.സി പരീക്ഷക്ക് പിന്നാലെ പ്ളസ് ടു പരീക്ഷയിലും ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം. പരീക്ഷയെഴുതി 174 വിദ്യാർത്ഥികളിൽ ഒരാൾ ഒഴികെ എല്ലാവരും വിജയികളായി. 44 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ളസ് നേടി. 25.3 ശതമാനം പേർക്കാണ് എ പ്ളസ്.

ഒരു വിഷയത്തിന് മാത്രം എ പ്ളസ് നഷ്ടമായത് 21 പേർക്കാണ്. പ്ളസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ തുടർച്ചയായി ആലുവ എസ്.എൻ.ഡി.പി സ്കൂൾ മി​കച്ച വിജയമാണ് നേടുന്നത്. കഴിഞ്ഞയാഴ്ച്ച വന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടുകയും 12 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ളസ് നേടുകയും ചെയ്തിരുന്നു.