മൂവാറ്റുപുഴ: മൂവാറ്റുപുഴ സംവർത്തിക ആയുർവേദ ആശുപത്രിയിൽ ആയുർഷീൽഡ് ആയുർവേദ ഇമ്മ്യൂണിറ്റി ക്ലിനിക്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ക്ലിനിക്ക് ഡീൻ കുര്യാക്കോസ് എം.പി ഉച്ചയ്ക്ക് 2.30ന് ഉദ്ഘാടനം ചെയ്യും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആയുർവേദ ചികിത്സയിലൂടെ ജനങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പൊതുജനങ്ങൾക്ക് സൗജന്യ സേവനം ലഭിക്കും. ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ, വാർഡ് കൗൺസിലർമാരായ സെലിൻ ജോർജ്, ഷൈലജാ അശോകൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി. എസ്. അജ്മൽ, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ടി. എസ്. ദിൽരാജ്, സംവർത്തിക മാനേജിംഗ് ഡയറക്ടർ പി. ജി. സുനിൽകുമാർ എന്നിവർ പങ്കെടുക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, കേരളാ ഘടകത്തിന്റെ ഏകോപനത്തിലാണ് ആയുർഷീൽഡ് പ്രതിരോധ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.