മൂവാറ്റുപുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കർഷക തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളെ കെ.എസ്.കെ.ടി.യു പായിപ്ര വില്ലേജ് കമ്മിറ്റി പുരസ്‌ക്കാരം നൽകി ആദരിച്ചു . എല്ലാ വിഷയങ്ങൾക്കും ഫുൾ എപ്ലസ് നേടിയ മാനാറി പുതുക്കുടിയിൽ സുനിൽ കുമാറിന്റെ മകൾ ദേവനാംപ്രീയക്ക് പുരസ്‌കാരം നൽകി കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പായിപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.എസ്. ഗോപകുമാർ, പായിപ്ര സർവീസ് സഹകരണ ബാങ്ക് ഡയറക്ടമാരായ ഇ.എ ഹരിദാസ്, കെ.എസ്. രങ്കേഷ്, കെ.എസ്.കെ.ടി.യു പായിപ്ര വില്ലേജ് സെക്രട്ടറി കെ.എ. കുമാരൻ, ഭാവന ലൈബ്രറി പ്രസിഡന്റ് കെ.എം.രാജമോഹനൻ കെ.കെ കുമാരൻ, എന്നിവർ സംസാരിച്ചു.