കോലഞ്ചേരി : റേഷൻ കാർഡില്ലെങ്കിലും 'വലമ്പൂർ മഹാദേവനും' കിട്ടി സർക്കാർ റേഷൻ. മഴുവന്നൂർ പഞ്ചായത്തിലെ ഏക അനയാണ് മഹാദേവൻ. മൃഗസംരക്ഷണ വകുപ്പിന്റ അരി,ഗോതമ്പ്,റാഗി,മുതിര,ചെറുപയർ, ഉപ്പ്, മഞ്ഞൾപൊടി, ശർക്കര എന്നിവ അടങ്ങുന്ന കിറ്റാണ് ജനപ്രതിനിധികൾ മഹാദേവന് എത്തിച്ചു നൽകിയത്. 40 ദിവസത്തേക്കുള്ള തീറ്റയാണിത്.ഉത്സവങ്ങളും, ആഘോഷങ്ങളും ഒന്നും ഇല്ലാതായതോടെ വരുമാനമില്ലതെ ദുരിതത്തിലായ ആന ഉടമകൾക്ക് കൈത്താങ്ങാവുന്ന സർക്കാർ പദ്ധയാണിത്. നാട്ടിലെ എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമാണ് മഹാദേവൻ. വലമ്പൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ ഭക്ഷ്യ കിറ്റ് കൈമാറി. വൈസ് പ്രസിഡന്റ് അനു ഇ.വർഗീസ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അരുൺ വാസു, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈനി കുര്യാക്കോസ്, ലതീഷ് കെ.അയ്യപ്പൻ, വെറ്റിനറി ഡോക്ടർ രാജേഷ്,വലമ്പൂർ മഹാദേവ ക്ഷേത്രം സെക്രട്ടറി പി.കെ നന്ദകുമാരൻ കർത്ത, ആനപ്രേമി സംഘം പ്രസിഡന്റ് പ്രദീപ് വലമ്പൂർ തുടങ്ങിയവർ സംബന്ധിച്ചു.