കാലടി: അയ്യമ്പുഴ പഞ്ചായത്ത് ഏഴാം വാർഡിൽ കാരേക്കാട് പുത്തൻചിറ ഫോറസ്റ്റ് റോഡ് നിർമ്മാണം ആരംഭിച്ചു. പ്രവർത്തനോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നീതു അനു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.യു.ജോമോൻ അദ്ധത വഹിച്ചു. എം.ജെ.ജോസ്, വി.പി.ജെയിംസ്, ആനി ബേബി, പി.എസ്.വേണു എന്നിവർ പങ്കെെെടുത്തു.റോഡ് നിർമ്മാണത്തിന് പതിനൊന്നര ലക്ഷം രൂപയാണ് നീക്കി വച്ചിട്ടുള്ളത്.