sndp
സരസ്വതി

മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന്റെ മിന്നും താരമായി സരസ്വതി. പ്ലസ് ടു പരീക്ഷയിൽ 1200-ൽ 1200മാർക്കും വാങ്ങിയാണ് സരസ്വതി സ്കൂളിന്റെ അഭിമാനമായത്. പഠനത്തോടൊപ്പം കലോത്സവവേദിയിലും സരസ്വതി താരമാണ്. സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ വഞ്ചിപ്പാട്ട്, സംസ്കൃത പ്രസംഗം, പദ്യം ചൊല്ലൽ എന്നിവക്ക് എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. ബി.കോം എടുത്ത് പഠിക്കാനാണ് തീരുമാനം. കളക്ടർ ആകണമെന്നാണ് ആഗ്രഹം. മൂവാറ്റുപുഴ ആനിക്കാട് ശ്രീപദം ഗ്രഹത്തിലെ നാരായണ ശർമ്മയുടേയും,ധന്യയുടേയും മകളാണ് സരസ്വതി. എസ് .എൻ.ഡി.പി ഹയർസെക്കണ്ടറി സ്ക്കൂളിന്റെ അഭിമാനമാ. സരസ്വതിയെ സ്ക്കൂൾ മാനേജർ വി.കെ. നാരായണൻ അഭിനന്ദിച്ചു.