കൊച്ചി: ഹയർ സെക്കൻഡറി പരീക്ഷയിൽ ഇക്കുറി മികച്ച വിജയം നേടി എറണാകുളം ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലയുടെ വിജയ ശതമാനം 89.02 ശതമാനമാണ്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നു ശതമാനത്തിന്റെ വർദ്ധനവ്. കഴിഞ്ഞ വർഷം 85.85 ശതമാനം നേടി നാലാം സ്ഥാനത്തായിരുന്നു ജില്ല. ഇക്കുറി കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവയാണ് തൊട്ടുപിന്നിലായുള്ളത്.

കൊവിഡ് കാലത്ത് അത്യന്തം സുരക്ഷയോടെയായിരുന്നു പരീക്ഷകൾ. 202 സ്‌കൂളിലെ പരീക്ഷ എഴുതിയ 31,700 കുട്ടികളിൽ 28,220 പേർ ഉന്നതപഠനത്തിന് അർഹത നേടി.

എ പ്ലസ് കിട്ടിയ കുട്ടികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. മുൻവർഷം 1388 പേർ സമ്പൂർണ എ പ്ലസ് നേടിയിടത്ത് ഇത്തവണ 1909 പേരുണ്ട്.

• ടെക്ക്‌നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 90.85 ശതമാനമാണ് വിജയ ശതമാനം. സംസ്ഥാനത്ത് മൂന്നാം സ്ഥാനം. 71.33 ശതമാമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 426 കുട്ടികളിൽ 387 പേർ ഉന്നത പഠനത്തിന് യോഗ്യരാവുകയും 21 പേർ സമ്പൂർണ എ പ്ലസ് നേടുകയും ചെയ്തു.

• ഓപ്പൺ സ്‌കൂൾ ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ 2401 കുട്ടികളിൽ 1243 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 51. 77 ശതമാനം. ഒമ്പതു കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

• വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 1997 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ പാർട്ട് ഒന്ന്, രണ്ട് , മൂന്ന് വിഭാഗങ്ങളിലായി 1457 പേർ വിജയിച്ചു. പാർട്ട് ഒന്ന്, രണ്ടിൽ 1613 പേരും വിജയിച്ചു. പാർട്ട് ഒന്ന്, രണ്ടിൽ 80.77 ശതമാനവും പാർട്ട് ഒന്ന്, രണ്ട്, മൂന്നു വിഭാഗത്തിൽ 72.96 ആണ് വിജയ ശതമാനം. പോയ വർഷത്തിൽ 77.31 വിജയശതമാനമായിരുന്നു.


പരീക്ഷാ ഫലം

ഹയർസെക്കൻഡറി

വിജയശതമാനം 89.02

പരീക്ഷ എഴുതിയവർ 31,700

വിജയിച്ചവർ 28,220

മുഴുവൻ എ പ്ലസ് നേടിയവർ 1,909

ടെക്‌നിക്കൽ ഹയർ സെക്കൻഡറി

വിജയശതമാനം 90.85

പരീക്ഷ എഴുതിയവർ 426

വിജയിച്ചവർ 387

ഓപ്പൺ സ്‌കൂൾ ഹയർ സെക്കൻഡറി

വിജയശതമാനം 51.77

പരീക്ഷ എഴുതിയവർ 2401

വിജയിച്ചവർ 1243

വൊക്കേഷ്ണൽ ഹയർ സെക്കൻഡറി

പരീക്ഷ എഴുതിയവർ 1,997

പാർട്ട് ഒന്നിലും രണ്ടിലും വിജയിച്ചവർ 1,613

പാർട്ട് ഒന്ന്, രണ്ട് , മൂന്നിലുമായി വിജയിച്ചവർ 1,457