പറവൂർ : ലോക് ഡൗൺ മൂലം തൊഴിൽ നഷ്ടമായവർക്ക് 7,500 രൂപ ധനസഹായം നൽകുക, ഖാദിക്ക് കൊവിഡ് കാല പ്രത്യേക റിബേറ്റ് പ്രഖ്യാപിക്കുക, കൂലിയും ആനുകുല്യങ്ങളും കുടിശിക തീർത്ത് നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഖാദി തൊഴിലാളികൾ പെരുമ്പടന്ന യൂണിറ്റിന് മുന്നിൽ ധർണ നടത്തി. ഖാദി വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ഏരിയ പ്രസിഡന്റ് എൻ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സുമ രാജു, എൻ.എസ്. ബീന, ബിന്ദു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.