കാലടി: ആൾ ഇന്ത്യ യൂണിവേഴ്സിറ്റി എംപ്ലോയീസ് കോൺഫെഡറേഷന്റെ ആഹ്വാനപ്രകാരം സംസ്കൃത സർവകലാശാലാ ജീവനക്കാർ അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു. ബീഹാറിലെ സർവകലാശാലയിലെ ശമ്പള നിഷേധത്തിനെതിരെയുള്ള ഐക്യദാർഢ്യം ചെയ്താണ് പ്രതിഷേധം നടന്നത്. യൂണിയൻ ജനറൽ സെക്രട്ടറി കെ. സന്ധ്യ, പ്രസിഡന്റ് ഒ.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.