sasi
ശശി

കിഴക്കമ്പലം: തെങ്ങിൽ നിന്നു വീണ് മാമലക്കണ്ടം കിളിയറ നാരായണന്റെ മകൻ ശശി(55) മരിച്ചു. ഇന്നലെ രാവിലെ 10ന് പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളിക്കു സമീപത്തെ വീട്ടിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. മുകൾഭാഗം മുറിച്ച് മറിക്കുന്നതിനിടെ തെങ്ങ് പൂർണമായും മറിഞ്ഞു വീണു. വീഴ്ചയുടെ ആഘാതത്തിൽ സംഭവ സ്ഥലത്തു വച്ച് തന്നെ ശശി മരിച്ചു. ഭാര്യ: പഴങ്ങനാട് അറക്കുടി കുടുംബാംഗം മല്ലിക. മക്കൾ: ആര്യ, ആതിര.