പറവൂർ : എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സി.പി.ഐ പറവൂർ ടൗൺ, ഈസ്റ്റ് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ അനുമോദിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു കുട്ടികൾക്ക് മെമെന്റോ നൽകി. മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. എസ്. ശ്രീകുമാരി, കെ. സുധാകരൻ പിള്ള, കെ.എം. രാജീവ്, സന്തോഷ് കണ്ണൻ, പത്മനാഭമേനോൻ തുടങ്ങിയവർ സംസാരിച്ചു. എസ്. നവനീത്, കെ.വി. ഗൗരി സാഗർ, കെ.ആർ. സ്വരൂപ്, നന്ദന ബാബു, വൈശാഖ് എന്നിവരെയാണ് ആദരിച്ചത്.