pnamkuzhyroad
തകർന്ന് തരിപ്പണമായ ആലാട്ടുചിറ പാണംകുഴി റോഡ്

പെരുമ്പാവൂർ : വല്ലം പാണംകുഴി റോഡിൽ ആലാട്ടുചിറ മുതൽ പാണംകുഴി വരെയുള്ള ഭാഗം തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. ടൂവീലർ യാത്രക്കാരടക്കം അപകടത്തിൽപ്പെടുന്ന പതിവാണ്. കുറിച്ചിലക്കോട് മുതൽ പാണം കുഴി വരെയുള്ള റോഡിലെ ആറ് കിലോമീറ്റർ ബി.എം.ബി.സി. നിലവാരത്തിൽ പുതുക്കിപ്പണിയാൻ ആറ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തിരമായി റോഡ് അറ്റകുറ്റപ്പണിക്ക് വിധേയമാക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.പി. പ്രകാശ് ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി നടത്താത്തുകൊണ്ടാണ് റോഡ് താറുമാറായതെന്ന് അദേഹം കുറ്റപെടുത്തി.