photo
മുനമ്പം എസ്.എൻ.ഡി.പി ശാഖയിലെ അരി പലവ്യഞ്ജനകിറ്റ് വിതരണം വൈപ്പിൻ യൂണിയൻ സെക്രട്ടറി പി.ഡി ശ്യാംദാസ്‌ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മുനമ്പം ശാഖയുടെ ആഭിമുഖ്യത്തിൽ മുന്നൂറില്പരം കടുംബങ്ങൾക്ക് അരിയും 19 ഇനം പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ശാഖ ഓഫീസിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം വൈപ്പിൻ യൂണിയൻ സെക്രട്ടറി പി.ഡി ശ്യാംദാസ്‌ ഉദ്ഘാടനം ചെയ്തു. യോഗം ബോർഡ് മെമ്പർ കെ.പി ഗോപാലകൃഷ്ണൻ,ശാഖ പ്രസിഡന്റ് കെ.എൻ മുരുകൻ,സെക്രട്ടറി രാധാനന്ദനൻ, കെ.ആർ പദ്മനാഭൻ, ടി.ജെ രഞ്ജൻ തുടങ്ങിയവർ സംബന്ധിച്ചു.