ആലുവ: പ്രതിസന്ധികൾക്കിടയിലും പ്ലസ്ടു പരീക്ഷയിൽ നൂറുമേനി വിജയം നേടി ആലുവ ജനസേവ ശിശുഭവനിലെ മിടുക്കന്മാർ. മേയ്ക്കാട് ജനസേവ ബോയ്‌സ് ഹോമിൽ നിന്ന് സഞ്ജയ് ബാബു, ബി. ലക്ഷ്മണൻ, മനോജ് മഞ്ജുനാഥ് എന്നിവരാണ് വിജയം നേടിയത്.
സഞ്ജയിയും ലക്ഷ്മണനും ചെങ്ങമനാട് ഗവ. ഹയർസെക്കന്ററി സ്‌കൂളിലും മനോജ് കോഴിക്കോട് ചേലാബ്ര എൻ.എൻ.എം ഹയർ സെക്കന്ററി സ്‌കൂളിലുമാണ് പ്ള് ടു പഠിച്ചിരുന്നത്. ജനസേവ സ്‌പോർട്‌സ് അക്കാദമിയിലെ മികച്ച കളിക്കാരനായ മനോജ് ജില്ലാ ജൂനിയർ ഫുട്‌ബോൾ ടീമിൽ കളിച്ചിട്ടുണ്ട്. സർക്കാർ ഇടപെടലിനെത്തുടർന്ന് ജനസേവ സ്‌പോർട്‌സ് അക്കാദമിയുടെ പ്രവർത്തനം നിലച്ചപ്പോളാണ് മനോജിനെ ജനസേവ കോഴിക്കോടുള്ള സ്‌പോർട്‌സ് സ്‌കൂളിലേക്കയച്ചത്. എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ ജനസേവയിലെ മുഴുവൻ കുട്ടികളും വിജയിച്ചിരുന്നു. പത്ത് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമടക്കം 15 പേരാണ് പത്താം ക്ലാസ്സ് വിജയിച്ചത്.