മൂവാറ്റുപുഴ : മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്ക്കൂളിൽ 293 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 283 പേർ ഉപരിപഠനത്തിന് യോഗ്യതനേടി. മൂവാറ്റുപുഴ മേഖലയിൽ മിന്നുന്ന വിജയമാണ് എസ്.എൻ.ഡി.പി. എച്ച് .എസ്.എസ് കാഴ്ച വച്ചത്.

118 പേർ കൊമേഴ്സ് വിഭാഗത്തിലും 175 പേർ സയൻസ് വിഭാഗത്തിലും പരീക്ഷ എഴുതി. കൊമേഴ്സ് വിഭാഗത്തിലെ 114 പേരും, സയൻസ് വിഭാഗത്തിൽ 169 പേരും വിജയികളായി. കൊമേഴ്സ് വിഭാഗത്തിൽ 9 പേർക്കും സയൻസ് വിഭാഗത്തിൽ 15 പേർക്കും ഉൾപ്പടെ 24 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.

1200-ൽ 1200 മാർക്കും നേടി കൊമേഴ് സ് വിഭാഗത്തിൽ സരസ്വതി മിന്നുന്ന വിജയം കാഴ്ചവച്ച് ഒന്നാമതെത്തിയപ്പോൾ, 1200-ൽ 1196 മാർക്ക് വാങ്ങി മീനാക്ഷി പ്രസാദ് സയൻസ് വിഭാഗത്തിലും തിളങ്ങി. ഒരു വിഷയത്തിൽ മാത്രം മാർക്ക് കുറഞ്ഞതിനാൽ 19 പേർക്ക് ഫുൾ ഏപ്ലസ് നഷ്ടമായി. തിളങ്ങുന്ന വിജയം നേടിയെടുത്ത വിദ്യാർത്ഥികളേയും വിജയത്തിനായി പ്രവർത്തിച്ച പ്രിൻസിപ്പൽഎം.സ്.സിനിയേയും മറ്റ് അദ്ധ്യാപകരേയും സ്കൂൾ മാനേജർ വി.കെ. നാരായണൻ, യൂണിയൻ വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ.കെ. അനിൽകുമാർ, പി ടി എ ഭാരവാഹികൾ എന്നിവർ അഭിനന്ദിച്ചു .