മൂവാറ്റുപുഴ: 2019 -2020 അദ്ധ്യയന വർഷത്തിലെ രണ്ടാം വർഷ പരീക്ഷയിൽ തർബിയത്ത് വി.എച്ച്.എസ്.ഇ മികച്ച വിജയം കരസ്ഥമാക്കി. അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ വിഭാഗത്തിൽ നൂറ് ശതമാനം വിദ്യാർത്ഥികൾ വിജയിച്ചപ്പോൾ ,എം.എൽ.ടി , കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകളിൽ 90 ശതമാനം വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പി.ടി.എ അനുമോദിച്ചു.