കൊച്ചി: ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി വെട്ടിച്ചുരുക്കുന്ന സി.ബി.എസ്.ഇ സിലബസിൽ നിന്ന് ഇന്ത്യയുടെ പൈതൃകവും ചരിത്രവും , പൗരാവകാശങ്ങളും മാറ്റുന്നതിനെതിരെ ബാലജന ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ 'ജ്യോതിർഗമയ' എന്ന പേരിൽ ഓൺലൈൻ പ്രതിഷേധം നടത്തി. ബാലജനഗാന്ധിദർശൻ വേദി ജില്ലാ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരം കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്തു. കെ.ആർ. നന്ദകുമാർ, കാലടി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ, ഡോ. എഡ്വേർഡ് എടേഴത്ത്, ഇക്ബാൽ വലിയവീട്ടിൽ, വി.എസ്. ദിലീപ്കുമാർ, എം.പി ജോർജ്, അരുൺ വർഗീസ്, ഷാജഹാൻ എം.എം, സനിൽ.പി.തോമസ് എന്നിവർ സംസാരിച്ചു.