കൊച്ചി: സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ തമ്മനം നളന്ദ പബ്ലിക്ക് സ്‌കൂളിന് നൂറുമേനി വിജയം. 91 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ മൂന്നുപേർ എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി.
55 ഡിസ്റ്റിംഗ്ഷൻ, 22 ഫസ്റ്റ് ക്ലാസ്, 14 സെക്കൻഡ് ക്ലാസ് എന്നിവ ലഭിച്ചു.
നതാ ചാമൻ എസ്, നേഹാ ഹരിദാസ്, അനന്തകൃഷ്ണ ജെ. എന്നിവർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. അനന്തകൃഷ്ണൻ ജെ. സംസ്‌കൃതം, സയൻസ് എന്നിവയിൽ 100 മാർക്ക് വീതം നേടി. മുഹമ്മദ്ദ് സെയ്ദ് ഇക്ബാൽ ഷെയ്ക്ക് ഹിന്ദിയിൽ 100 മാർക്കും നേടി.