കൊച്ചി : തിരുവിതാംകൂർ രാജകുടുംബത്തിന് ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിൻ മേലുള്ള അവകാശത്തെ ഉയർത്തിപ്പിടിച്ച സുപ്രീം കോടതി വിധി രാജകുടുംബത്തിന്റെ മാത്രമല്ല ധർമ്മത്തിന്റെയും വിജയമാണെന്ന് ഹിന്ദു ജനജാഗൃതി സമിതി അഭിപ്രായപ്പെട്ടു. ഹിന്ദുക്കളുടെ മതവികാരങ്ങളും അവകാശങ്ങളും അംഗീകരിച്ച ജഡ്ജിമാരായ യു. യു. ലളിത്ത്, ഇന്ദു മൽഹോത്ര എന്നിവരെയും സമിതി അഭിനന്ദിച്ചു.