കൊച്ചി: പ്ളസ് ടൂ പരീക്ഷയിൽ ജില്ലയിലെ ശ്രീനാരായണ സ്കൂളുകൾക്ക് മിന്നുന്ന വിജയം.
•ജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ഉദയംപേരൂർ എസ്. എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന് ഇക്കുറിയും മികവുറ്റ വിജയം നേടാനായി. പരീക്ഷയെഴുതിയ 456 കുട്ടികളിൽ 454 പേരും വിജയിച്ചു. 99.56 ശതമാനം വിജയം.89 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടി. കമ്പ്യൂട്ടർ സയൻസ്,ബയോ മാത്ത്സ്, കോമേഴ്സ് ഹ്യുമാനിറ്റീസ് ബാച്ചുകൾ നൂറുശതമാനം വിജയം നേടി.
• ആലുവ എസ്.എൻ.ഡി.പി. സ്കൂളിൽ പരീക്ഷയെഴുതിയ174 വിദ്യാർത്ഥികളിൽ ഒരാൾ ഒഴികെ എല്ലാവരും വിജയികളായി. 44 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ളസ് നേടി. പ്ളസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ തുടർച്ചയായി ആലുവ എസ്.എൻ.ഡി.പി സ്കൂൾ മികച്ച വിജയമാണ് നേടുന്നത്. എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണ വിജയം നേടിയിരുന്നു.
• പൂത്തോട്ട കെ.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 278 പേരിൽ 265 പേർ വിജയിച്ചു.38 പേർക്ക് എല്ലാ വിഷയങ്ങൾ ക്കും എ.പ്ലസും 21 പേർക്ക് 5 വിഷയങ്ങൾക്ക് വീതം എ പ്ളസും ലഭിച്ചു.
|
• നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിന് 93.08 ശതമാനം വിജയം. പരീക്ഷയെഴുതി 405 പേരിൽ 380 പേർ വിജയിച്ചു. 25 പേർക്ക് എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചു.
• മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ 97.02 ശതമാനമാണ് വിജയം.340 പേരിൽ 330 പേർ വിജയിച്ചു. 52 പേർക്ക് എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചു.
• പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ 96 ശതമാനം വിജയം. 288 പേരിൽ 277 പേർ വിജയിച്ചു. 27 പേർക്ക് എല്ലാ വിഷയത്തിലും എ പ്ളസ്.