കൊച്ചി: രാജ്യാന്തര മൂട്ട് കോർട്ട് മത്സരങ്ങളിൽ ജേതാക്കളായയ നുവാൽസ് ടീമിന് ഒരു ലക്ഷം രൂപ പാരിതോഷികം നൽകാൻ നുവാൽസ് എക്‌സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു. വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ജസ്റ്റിസ് അനിൽ നരേന്ദ്രൻ , ഐഷ പോറ്റി എം എൽ എ തുടങ്ങിയവർ പങ്കെടുത്തു. നുവാൽസിലെ അവസാന വർഷ വിദ്യാർത്ഥികളായ ശിൽപ്പ പ്രസാദ് , പ്രണവ് വല്യത്താൻ, മൂന്നാം വർഷ വിദ്യാർത്ഥിനി അഷ്ണ ദേവപ്രസാദ് എന്നിവരാണ് വിജയികളായത്.