കൊച്ചി : വഴിയോരക്കച്ചവടം സൂപ്പർമാർക്കറ്റ് രൂപത്തിലായതോടെ വ്യാപാരികൾ വഴിയാധാരമായെന്ന് വ്യാപാരി സംഘടനകൾ പരാതിപ്പെടുന്നു. കൊവിഡിന്റെ മറവിൽ കേരളത്തിലെ തെരുവുകൾ ഇപ്പോൾ വഴിവാണിഭക്കാർ കൈയടക്കിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി. പഞ്ചായത്ത് റോഡുകൾ മുതൽ നാഷണൽ ഹൈവേകൾ ഇവർ പിടിച്ചടക്കി. വ്യവസ്ഥാപിത മാർഗത്തിൽ വ്യാപാരം ചെയ്യുന്നവരെ മാത്രം വഴിയാധാരമാക്കുന്ന ഈ പ്രവണതയ്‌ക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ആവശ്യപ്പെട്ടു.