ആലുവ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ തോട്ടുമുഖം ക്രസന്റ് പബ്ലിക് സ്‌കൂൾ നൂറു ശതമാനം വിജയം നേടി. സി.എൻ. മുഹമ്മദ് അൻസിൽ, കെ.എൻ. മുഹസിന ഫാത്തിമ എന്നിവർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. പരീക്ഷയെഴുതിയ 49 വിദ്യാർത്ഥികളിൽ 44 പേർ ഡി സ്റ്റിംഗ്ഷനും അഞ്ച് പേർ ഫസ്റ്റ് ക്ലാസും നേടി. 33 വർഷമായി ക്രസന്റ് പബ്ലിക് സ്‌കൂൾ പത്താം ക്ളാസ് പരീക്ഷയിൽ 100 ശതമാനം വിജയം നേടുന്നു.