പറവൂർ : തത്തപ്പിള്ളി മേഖലയിൽ കൊവിഡ് സുരക്ഷ പാലിക്കുന്നില്ലെന്ന് പരാതി. പൊലീസും ആരോഗ്യ വകുപ്പും വേണ്ടത്ര ശ്രദ്ധകാട്ടുന്നില്ലെന്നും ക്വാറന്റീനിൽ കഴിയുന്നവർ പൊതുജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതായും പൊതുപ്രവർത്തകനായ ഉദയൻ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയത്. ക്വാറന്റീനിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നുണ്ട്. ക്ഷീര സംഘത്തിൽ ജീവനക്കാരടക്കം മാസ്ക് ധരിക്കാതെ പാൽ അളന്നെടുക്കുന്ന പ്രവർത്തനമാണ് നടത്തുന്നത്. അറുപത് കഴിഞ്ഞ പൊതുപ്രവർത്തകനായ റിട്ട. അ‌‌‌ർദ്ധസൈനിക ഉദ്യോഗസ്ഥൻ സഹകരണ ബാങ്കുകളിലടക്കം കൊവിഡ് സുരക്ഷ പാലിക്കാതെ കറങ്ങി നടക്കുന്നതായി പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നീ വിഭാഗങ്ങൾ തത്തപ്പിള്ളി മേഖലയിൽ പരിശോധനയും നീരക്ഷണവും ശക്തമാക്കിയിട്ടുണ്ട്.