കൊച്ചി: സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ നൂറുമേനി വിജയവുമായി ജില്ലയിലെ സ്‌കൂളുകൾക്ക് മികച്ച നേട്ടം.
ഇടപ്പള്ളി അമൃത വിദ്യാലയത്തിന് പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 58 കുട്ടികളും വിജയിച്ചു. മൂന്നു കുട്ടികൾ എല്ലാ വിഷയങ്ങൾക്ക് എ വൺ കരസ്ഥമാക്കി . 42 പേർക്കു ഡിസ്റ്റിംഗ്ഷനും 15 പേർക്കു ഫസ്റ്റ് ക്ലാസും ലഭിച്ചു.

• തമ്മനം നളന്ദ പബ്ലിക്ക് സ്‌കൂളിന് നൂറുമേനി വിജയം നേടി. 91 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ മൂന്നുപേർ എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി.55 വിദ്യാർത്ഥികൾ ഡിസ്റ്റിൻഷനും 22 പേർ ഫസ്റ്റ് ക്ലാസും 14 പേർ സെക്കൻഡ് ക്ലാസും നേടി. നതാ ചാമൻ എസ്, നേഹാ ഹരിദാസ്, അനന്തകൃഷ്ണ ജെ. എന്നിവർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി.
• എളമക്കര സരസ്വതി വിദ്യാ നികേതൻ പബ്ലിക് സ്‌കൂളിൽ പരീക്ഷയെഴുതിയ 91 വിദ്യാർത്ഥികളിൽ 12 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി. 32 പേർ 90 ശതമാനം വിജയവും 35 പേർ ഡിസ്റ്റിംഗ്ഷനും നേടി.

• കലൂർ നാഷണൽ പബ്ലിക് സ്‌കൂൾ പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി.

• തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്‌കൂളിൽ നിന്ന് പരീക്ഷയെഴുതിയ 50 കുട്ടികളിൽ 14 പേർ ഡിസ്റ്റിംഗ്ഷനിലും 20 പേർ ഫസ്റ്റ് ക്ലാസ്സിലും പാസായി.

• വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും 17 വിദ്യാർത്ഥികൾ എ വൺ നേടി. പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു.

• കാക്കനാട് അസീസി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിൽ നിന്ന് പരീക്ഷയെഴുതിയ 169 വിദ്യാർത്ഥികളിൽ 11 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി.
• കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളിൽ പരീക്ഷയെഴുതിയ 167 വിദ്യാർ്ത്ഥികളിൽ 20 പേർ എല്ലാ വിഷയത്തിനും എ വൺ നേടി. സ്‌കൂൾ നൂറ് ശതമാനം വിജയത്തിന് അർഹരായി.
• എസ്.ബി.ഒ.എ പബ്ലിക് സീനിയർ സെക്കണ്ടറി സ്‌കൂൾ നൂറ് ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 141 വിദ്യാർത്ഥികളിൽ മൂന്ന് പേർക്ക് എല്ലാ വിഷയത്തിനും എ വൺ ലഭിച്ചു. 65 പേർക്ക് ഡിസ്റ്റിംഗ്ഷൻ.

• തൃക്കാക്കര നൈപുണ്യ പബ്ലിക് സ്‌കൂളിൽ പരീക്ഷ എഴുതിയ 57 വിദ്യാർത്ഥികളിൽ ഒമ്പത് പേർ എല്ലാ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി. 51 പേർക്ക് ഡിസ്റ്റിംഗ്ഷൻ.

• മഞ്ഞുമ്മൽ കസ്തൂർബ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്‌കൂളിന് നൂറ് ശതമാനം വിജയം. ഒരാളാണ് എ വൺ.