ആലുവ: നഴ്സറി ക്ളാസ് മുതൽ എസ്.എസ്.എൽ.സി വരെ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച ഇരട്ട പെൺകുട്ടികൾ പ്ളസ് ടു രണ്ടിടത്തായി പഠിച്ചിട്ടും എ പ്ളസ് വിജയം നേടി.
ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും അഫ്സിയ നസ്രിനും പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഐഷ നസ്രിനുമാണ് വിജയമധുരം.
കുട്ടമശേരി ചാലക്കൽ വേഴപ്പിള്ളി വീട്ടിൽ (കിഴക്കേ താഴത്ത്) ഹാഷിം - ഖദീജ ബീവി ദമ്പതികളുടെ മക്കളാണ്. എസ്.എസ്.എൽ.സി പരീക്ഷക്കും ഇരുവരും എ പ്ളസ് നേടിയിരുന്നു. പാഠ്യേതര വിഷയങ്ങളിലും മിടുക്കരാണ്.