കൊച്ചി: എറണാകുളം ജില്ലയിലെ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറടക്കം 72 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതിൽ 39 പേർ ചെല്ലാനം സ്വദേശികളാണ്. ഒരാൾക്ക് മാത്രമാണ് രോഗമുക്തി. ജില്ലയിൽ അതീവ ശ്രദ്ധ വേണ്ട ഘട്ടത്തിലേക്കാണ് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. 1267 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. 570 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
രോഗികൾ
വിദേശം / അന്യസംസ്ഥാനം
1 ഖത്തർ -കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള വരാപ്പുഴ സ്വദേശി
2 ജൂലായ് 11ന് മുംബൈ-കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ 30 വയസുള്ള ഗുജറാത്ത് സ്വദേശി
3 ജൂലായ് 11 ന് ഹൈദരാബാദ് - കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ 29 ഗുജറാത്ത് സ്വദേശി
4 ജൂലായ് 1ന് ദമാം -കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള അശമന്നൂർ സ്വദേശി
5 ജൂലായ് 13ന് റോഡ് മാർഗം മുംബൈയിൽ നിന്നെത്തിയ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ 45 വയസുള്ള മഹാരാഷ്ട്ര സ്വദേശി
6 ജൂലായ് 12ന് വിമാനമാർഗം ഒഡീഷയിൽ നിന്നെത്തിയ 26 വയസുള്ള ഒഡീഷ സ്വദേശി
7 ജൂലായ് 12ന് ഡെൽഹി കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള ഉത്തർപ്രദേശ് സ്വദേശി
സമ്പർക്കം
ചെല്ലാനം : നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ള 39 ചെല്ലാനം സ്വദേശികൾ
മറ്റിടങ്ങളിൽ
1- 3ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലെ ജീവനക്കാരനായ 53 വയസുള്ള തോപ്പുംപടി സ്വദേശി, അദ്ദേഹത്തിന്റെ 42, 75 വയസുള്ള കുടുംബാംഗങ്ങൾ
4-16 ആലുവ ക്ലസ്റ്ററിലെ 12 പേർ
17 ഉറവിടമറിയാത്ത 75 വയസുള്ള പാറക്കടവ് സ്വദേശി
18-20 കീഴ്മാട് ക്ലസ്റ്ററിൽനിന്നും സമ്പർക്കം വഴി രോഗം പിടിപെട്ട 2 കവളങ്ങാട് സ്വദേശികൾ,1 കീഴ്മാട് സ്വദേശി
21-25 ജൂലയ് 11ന് മരണപ്പെട്ട രായമംഗലം സ്വദേശിയുടെ 12, 16, 50, 69, 45 വയസുള്ള കുടുംബാംഗങ്ങൾ
26 29 വയസ്സുള്ള എടത്തല സ്വദേശിനി. ഇവരുടെ മാതാപിതാക്കൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
27 എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരുന്ന തൃപ്പൂണിത്തുറ സ്വദേശിയായ 62 വയസുള്ള ഡോക്ടർ
രോഗമുക്തി
ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച് ഐ.എൻ. എച്ച് എസ് സജ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു നാവികൻ
ഐസൊലേഷൻ
ആകെ:14881
വീടുകളിൽ:12789
കൊവിഡ് കെയർ സെന്റർ:206
ഹോട്ടലുകൾ:1416
ആശുപത്രി:470
മെഡിക്കൽ കോളേജ്:105
അങ്കമാലി അഡ്‌ലക്‌സ്:232
സിയാൽ ഫാസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്‌റ് സെന്റർ:72
എൻ.എസ് സഞ്ജീവനി:2
മൂവാറ്റുപുഴ ജനറൽ ആശുപത്രി:1
പറവൂർ താലൂക്ക് ആശുപത്രി :2
സ്വകാര്യ ആശുപത്രികൾ:56
റിസൽട്ട്
ഇന്നലെ അയച്ചത്:749
രോഗബാധിതർ
ആകെ:474
മെഡിക്കൽ കോളേജ് :165
സിയാൽ എഫ്.എൽ.സി.ടി.സി :72
അങ്കമാലി അഡ്‌ലക്‌സ് :232
ഐ.എൻ.എസ് സഞ്ജീവനി:2
സ്വകാര്യ ആശുപത്രി :3