ആലുവ: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിയിൽ യുവാവിന് ഗുരുതര പരിക്ക്. പട്ടാമ്പി സ്വദേശി ജിതേഷിനാണ് പൊള്ളലേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഉളിയന്നൂർ വർത്തോടത്ത് കവലയിൽ എൻജിനീയറിംഗ് വർക്ക്‌ഷോപ്പിനോട് ചേർന്നുള്ള മുറിയിൽ ഇന്നലെ പുലർച്ചെ മൂന്നിയോടെയാണ് സംഭവം. ജിതേഷ് ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഗാർഹീക ആവശ്യത്തിന് ഉപയോഗിക്കുന്ന അഞ്ച് കിലോയുടെ ചെറിയ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.ഈ സമയം ജിതേഷ് മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് സമീപവാസികളെത്തി ഇയാളെ ആലുവയിലെ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. ആലുവയിൽ നിന്നെത്തിയ ഫയർ ഫോയ്‌സ് യൂണിറ്റ് തീയണച്ചു. നിലവിൽ ഈ പ്രദേശം കണ്ടെയ്മെന്റ് സോണാണ്. വർക്ക് ഷോപ്പിലെ ജീവനക്കാരനായ ജിതേഷിന് ഇതേതുടർന്ന് നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല.