നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് കിലോഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. കണ്ണൂർ പള്ളിപ്പുറം സ്വദേശി റഫൂക്കാണ് പിടിയിലായത്. ദുബായിയിൽ നിന്നും എമിറെറ്റ്സ് വിമാനത്തിൽ ഇന്നലെ പുലർച്ചെ 3.30നാണ് ഇയാൾ നെടുമ്പാശേരിയിലെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 80 ലക്ഷം രൂപയോളം വില വരും. കൊവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം ആരംഭിച്ച ശേഷം ആദ്യമായാണ് ഇത്രയും വലിയ തുകയുടെ സ്വർണം നെടുമ്പാശേരിയിൽ പിടികൂടുന്നത്.