കൊച്ചി: ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കെ.എസ്.എഫ്.ഇ ഡി.എച്ച്.റോഡ് ശാഖ മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. എറണാകുളത്തപ്പൻ ഗ്രൗണ്ടിന് എതിർവശത്തുള്ള ആദിത്യ പ്രൈമിന്റെ ഒന്നാം നിലയിലാണ് നവീകരിച്ച ശാഖ പ്രവർത്തിക്കുന്നത്. കോർപ്പറേഷൻ കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മിസ്റ്റർ യൂണിവേഴ്സ് ചിത്തരേഷ് നടേശൻ സ്ട്രോംഗ് റൂം ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇ ഡയറക്ടർ അഡ്വ. വി.കെ. പ്രസാദ്,സബ് രജിസ്ട്രാർ സബ് സൂപ്രണ്ട് ജയ, അഡ്വ. കെ.മഹേശൻ ,എറണാകുളം മേഖല ആഫീസ് ചീഫ് മാനേജർ ശ്യാംലാൽ , ശാഖ മാനേജർ കെ.എൻ. വിജിത് കുമാർ എന്നിവർ സംസാരിച്ചു.