മൂവാറ്റുപുഴ: എം.സി റോഡിൽ ടാക്സി കാറും ടെമ്പോ വാനും കൂടിച്ചു. കാർ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട വാൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോ ഇടിച്ച് തെറിപ്പിച്ചു. സമീപത്തെ മതിലിൽ ഇടിച്ചാണ് പിന്നീട് വാഹനം നിന്നത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്നു ടാക്സി കാർ. എതിർ ദിശയിലേക്ക് പോകുകയായിരുന്ന വാനുമാണ് അപകടത്തിൽപ്പെട്ടത്. ഇരുവാഹനങ്ങളും മുന്നിലെ വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട വാൻ വരുന്നത് കണ്ട് ഓട്ടോ ഡ്രൈവർ ഓടി മാറുകയായിരുന്നു. കാർഡ്രൈവറെ മൂവാറ്റുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.