മൂവാറ്റുപുഴ: കണ്ടെയ്‌ൻമെന്റ് സോണിൽ കർശന പരിശോധനയുമായി പൊലീസ്. നിയമലംഘകരെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് വൈകുന്നേരം പരിശോധന നടത്തി. മൂവാറ്റുപുഴ നഗരസഭയിലെ ഒന്ന്,ഇരുപത്തിയെട്ട് എന്നീ വാർഡുകളിലായി സ്ഥിതിചെയ്യുന്ന പുളിഞ്ചോട് ജംഗ്ഷൻ , സസ്യ മാർക്കറ്റ് അടങ്ങിയ ഭാഗങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇതേതുടർന്നാണ് ഡ്രോൺ പരിശോധന പൊലീസ് സ്റ്റേഷൻ പി.ആർ.ഒ. ആർ അനിൽകുമാർ നിർവഹിച്ചു. ദിവസേന ആയിരക്കണക്കിനാളുകൾ എത്തുന്ന മത്സ്യ മാർക്കറ്റ് രോഗ വ്യാപന സാധ്യത കൂട്ടുന്നു എന്ന് കണ്ടതിനെത്തുടർന്നാണ് കണ്ടെയ്‌മെന്റ് സോണാക്കി പ്രഖ്യാപിച്ചത്.