കോലഞ്ചേരി: പൂത്തൃക്ക പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി നിയന്ത്റണ വിധേയമായതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജൂലായിൽ ഡെങ്കി ലക്ഷണത്തോടുകൂടിയ രണ്ട് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കൊതുക് നിവാരണ നിവാരണത്തിനായി ഫോഗിംഗ്, സ്‌പ്രെയിംഗ് പ്രവർത്തനങ്ങളും ഉറവിട നശീകരണത്തിനും പനി നിരീക്ഷണത്തിനുമായി വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിവാര മെഗാസ്‌ക്വാഡുകളും തുടർന്നുവരുന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ അദ്ധ്യക്ഷയായി. ഡോ. അരുൺ ജേക്കബ്, കെ.കെ സജി, കെ.കെ. സജീവ് എന്നിവർ സംസാരിച്ചു.