കോലഞ്ചേരി : വലമ്പൂരിൽ അങ്കണവാടികൾക്ക് പ്രാദേശിക പഠനകേന്ദ്രം തുടങ്ങാൻ ടിവി നൽകി. ഓൺലൈൻ ക്ലാസുകൾ കാണുന്നതിന് സൗകര്യങ്ങളില്ലാത്ത കുട്ടികൾക്കാണ് പഠനകേന്ദ്രം സജ്ജമാക്കുന്നത്. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി വിതരണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം അരുൺ വാസു, പ്രധാനാദ്ധ്യാപകൻ ടി.പി. പത്രോസ്, പി.ടി.എ പ്രസിഡന്റ് ടി.ആർ. പ്രിൻസ്, എം.എം. ഷമീർ, തമ്പി ഗണേശൻ, പി.കെ. അനിൽകുമാർ, ഷൈൻ ജോസഫ് എന്നിവർ സംബന്ധിച്ചു.