gold-smuggling

1

ഫൈസൽ ഫാരീദ്

യു.എ.ഇയിൽ നിന്ന് സ്വർണം ശേഖരിക്കും. കേരളത്തിൽ നിന്ന് സിഗ്നൽ ലഭിക്കുന്നതോടെ നയതന്ത്ര ചാനലിലൂടെ അയയ്‌ക്കും

2

സ്വപ്‌ന സുരേഷ്

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനലിലൂടെ സുരക്ഷിതമായി സ്വർണം കടത്തുന്ന ദൗത്യം. ഇതിനുള്ള രേഖകളുടെ കൈമാറ്റം. വിളിക്കേണ്ടവരെ വിളിക്കും

3

പി.എസ്. സരിത്ത്

നയതന്ത്ര ചാനലിലൂടെ വരുന്ന സ്വർണം ഏറ്റുവാങ്ങി സുരക്ഷിതമായി പുറത്തെത്തിക്കും. പിന്നീട് തിരുവനന്തപുരം നഗരഹൃദയത്തിൽ വച്ച് സന്ദീപ് നായർക്ക് കൈമാറും.

4

സന്ദീപ് നായർ

സ്വർണം സുരക്ഷിതമായി സൂക്ഷിക്കും. കാര്യങ്ങൾ ഡീലാകുമ്പോൾ റെമീസിന് കൈമാറും

5

റെമീസ്

പെരിന്തൽമണ്ണ സ്വദേശി. കൈയിലെത്തിയ സ്വർണത്തിന്റെ വിൽപ്പന റെഡിയാകുമ്പോൾ ജലാലിന് കൈമാറും

 6

മൂവാറ്റുപുഴ സ്വദേശിയായ ജലാൽ സ്വർണം വിൽക്കും. ലാഭ വിഹിതം മറ്റുള്ളവർക്ക് വീതിച്ച് നൽകും. സ്വർണം വാങ്ങാൻ നിക്ഷേപകരെയും കണ്ടെത്തും. ഈ പണം ഹവാല ഇടപാടുകളിലൂടെയാണ് യു.എ.ഇയിൽ എത്തുക.

7

മുഹമ്മദ് ഷാഫി, അംജത്ത് അലി

സ്വർണം വാങ്ങാൻ പണം നിക്ഷേപിക്കുന്നവർ. ഇരുവരും മലപ്പുറം സ്വദേശികൾ.

ഇവരെല്ലാം അറസ്റ്റിലായി. കൂടുതൽ പ്രതികളെന്ന് കസ്‌റ്റംസ്.