കൊച്ചി: പുതിയ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യാത്ത എറണാകുളം മാർക്കറ്റും ബ്രോഡ്‌വേയും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.

മാർക്കറ്റിനൊപ്പം പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണുകൾ പിൻവലിച്ചെങ്കിലും ഏഴു ദിവസത്തേക്ക് മാർക്കറ്റിലും പരിസരത്തും നീട്ടി. ജില്ലാ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും കടകൾ തുറക്കാൻ നടപടി സ്വീകരിക്കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ചേംബർ പ്രസിഡന്റ് ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി വി.പി. വിപിൻ എന്നിവർ പറഞ്ഞു.