കുറിച്ചി : ശിവഗിരി മഠത്തിന്റെ കീഴിലുള്ള കുറിച്ചി അദ്വൈതവിദ്യാശ്രമം ഹയർസെക്കൻഡറി സ്കൂളിന് ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം. പരീക്ഷയെഴുതിയ 90 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. കൊമേഴ്‌സ് വിഭാഗത്തിലെ 95 ശതമാനവും വിജയം കരസ്ഥമാക്കി. 8 വിദ്യാർത്ഥികൾക്ക് എല്ലാവിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ബയോ-മാത്‌സിലെ നയന 1200 ൽ 1991 മാർക്ക് കരസ്ഥമാക്കി സ്കൂൾ ടോപ്പറായി.