sndp
+2 വിന് മുഴുവൻ മാർക്കും വാങ്ങിയ ഗൗരി മോഹൻ

കോതമംഗലം: പ്ളസ് ടൂ പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി മാമലക്കണ്ടത്ത് താരമായി ഗൗരി മോഹൻ. കിലോമീറ്ററുകൾ കാൽനടയായും വനത്തിലൂടെ ജീപ്പിലും മറ്റ് ചെറുവാഹനത്തിലും സഞ്ചരിച്ച് പഠി​ച്ച് 1200ൽ മുഴുവൻ മാർക്കും വാങ്ങി മികച്ച വിജയം നേടി ഈ മി​ടുക്കി​. കോതമംഗലം സെന്റ് അഗസ്റ്റി​ൻ സ്കൂൾ വി​ദ്യാർത്ഥി​നി​യാണ്. പരീക്ഷ അടുക്കാറായപ്പോൾ ഹോസ്റ്റലി​ൽ നി​ന്നായി​രുന്നു പഠനം. മാമലക്കണ്ടത്ത് നി​ന്ന് കോതമംഗലം വരെ 40 കി​ലോമീറ്റർ ദൂരമുണ്ട്.

മാമലക്കണ്ടം പുളിക്കൽ മോഹനൻ - ഷൈല ( വനിതാ സംഘം മാമലക്കണ്ടം ശാഖാ പ്രസിഡന്റ്) ദമ്പതികളുടെ മകളാണ്.