കൊച്ചി: കുമാർ ഗ്രൂപ്പ് ഒഫ് ടോട്ടൽ ഡിസൈനേഴ്‌സിന്റെ സ്ഥാപകൻ എസ്.ഗോപകുമാറിന് മികച്ച ആർക്കിടെക്ടിനുള്ള ബാബുറാവു മഹാത്രെ സ്വർണമെഡൽ ലഭിച്ചു.
കൊച്ചിയിലെ എച്ച്.ഡി.എഫ്.സി കെട്ടിടം, കേരള ചരിത്ര മ്യൂസിയം, തിരുവനന്തപുരത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, കോഴിക്കോട് താജ് റെസിഡൻസി, തിരുവനന്തപുരം ഗാന്ധി പർക്ക്, ശാന്തി കവാടം, എറണാകുളം ഡി.എച്ച്.ഗ്രൗണ്ട് തുടങ്ങി നിരവധി കെട്ടിടങ്ങളുടെ രൂപകല്പന നിർവഹിച്ചിട്ടുണ്ട്.