സങ്കടവും സന്തോഷവും... കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പെരുമ്പാവൂർ സ്വദേശിയായ എൽദോസും ഭാര്യ ഷീനയും രോഗം ഭേദമായി തിരിച്ചെത്തി ആറുമാസം പ്രായമായ മകൻ എൽവിനെ മുപ്പത് ദിവസം നോക്കിയ പോറ്റമ്മ ഡോ. മേരി അനിതയിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി ലാളിക്കുന്നു. എൽവിനെ കൈമാറിയപ്പോൾ സങ്കടം താങ്ങാനാതാതെ കരയുന്ന പോറ്റമ്മ മേരി അനിത.