കുറുപ്പംപടി: അകനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ടോയ്ലറ്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ഈ വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 4.97 ലക്ഷം രൂപ വിനിയോഗിച്ചാണ് ശുചിമുറി കെട്ടിടം നിർമ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജാൻസി ജോർജ്, വൈസ് പ്രസിഡന്റ് എ.ടി അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ജോബി മാത്യു, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൽസി പൗലോസ്, പഞ്ചായത്ത് അംഗം പി.കെ രാജു, പി.പി അവറാച്ചൻ, ജോഷി തോമസ്, പി.കെ സാബു, എൽദോ പാത്തിക്കൽ, പോൾ കെ.പോൾ, ബാബു പാത്തിക്കൽ, എൽദോ സി.പോൾ, പ്രിൻസിപ്പൽ സിന്ധു യു, ഹെഡ്മിസ്ട്രസ് ബോബി എം.ആർ, സുനിൽ പി. കർത്ത എന്നിവർ സംസാരിച്ചു.