കൊച്ചി: സ്വർണക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തിയിരിക്കുന്ന സാഹചര്യത്തിൽ ഗവർണർ വിഷയത്തിലിടപെട്ട് സത്യം പുറത്തുകൊണ്ടുവരണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ആവശ്യപ്പെട്ടു. സ്വർ

ണക്കടത്തു കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരായ പലരുമായും ബന്ധമുള്ളതായി കേസ് അന്വേഷിക്കുന്ന എൻ.ഐ.എയും കസ്റ്റംസും കണ്ടെത്തിയിട്ടുണ്ട്. പ്രതികളുമായുള്ള ബന്ധം പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടും അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാതെ മുഖ്യമന്തി സംരക്ഷിക്കുകയാണെന്നും ധനപാലൻ ആവശ്യപ്പെട്ടു.