അങ്കമാലി: കറുകുറ്റി സർവീസ് സഹകരണ ബാങ്ക് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് അവാർഡുകൾ നൽകാൻ ഭരണ സമിതി തീരുമാനിച്ചു. അപേക്ഷയും, സർട്ടിഫിക്കറ്റിന്റെ കോപ്പിയും, വിദ്യാർത്ഥിയുടെ ഫോട്ടോയും ജൂലായ് 25നകം ബാങ്കിൽ എത്തിക്കണമെന്ന് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര അറിയിച്ചു.