കൊച്ചി: കുണ്ടന്നൂർ-പേട്ട റോഡിലെ മരണക്കുഴികൾ യുദ്ധകാലാടിസ്ഥാനത്തിൽ മൂടണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പ്രവർത്തകർ റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു. പ്രതിഷേധം ഫോജി ജോൺ ഉദ്ഘാടനം ചെയ്തു. മരട്, കുണ്ടന്നൂർ-പേട്ട റോഡിലെ കുഴികളിൽ വീണ് നിരവധിപ്പേർ അപകടത്തിൽ പെടുകയാണ്. റോഡുകൾ അറ്റകുറ്റപ്പണി നടത്താൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിപുൻ ചെറിയാൻ , വിൻസെന്റ് ജോൺ , സെബാസ്റ്റ്യൻ കൂടാരപ്പിള്ളി , ബിജു ജോൺ , സുനിൽ സ്റ്റീഫൻ , റിഹാദ് തുടങ്ങിയവർ പങ്കെടുത്തു.