ആലുവ: കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ച കീഴ്മാട് പഞ്ചായത്തിലെ കുട്ടമശേരിയിലും സമീപ പ്രദേശങ്ങളിലും പാചകവാതക ക്ഷാമം. ജനങ്ങൾ നെട്ടോട്ടമോടുകയാണ്. പാചകതക ഏജൻസികൾ സിലിണ്ടറുകൾ വിതരണം ചെയ്യാത്തതാണ് കാരണം. ഏജൻസിക്കാർ തോട്ടുമുഖം പാലത്തിന് സമീപം വരെയാണ് എത്തിക്കുന്നത്. ആവശ്യക്കാർ അവിടെയെത്തി സിലിണ്ടർ കൈപ്പറ്റേണ്ട ദുരവസ്ഥയാണ്. പാചക വാതക വിതരണത്തിന് തടസമില്ലെങ്കിലും ഏജൻസി ജീവനക്കാർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കുട്ടമശേരി കവല വരെയെങ്കിലും സിലിണ്ടറുകൾ എത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.