കൊച്ചി: കണ്ടെയ്ൻമെന്റ് സോണിന്റെ ഭാഗമായി അടച്ചിട്ട എറണാകുളം മാർക്കറ്റ്, ബ്രോഡ്‌വേയിലെ വ്യാപാര സ്ഥാപനങ്ങൾ എന്നിവ നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ബ്രോഡ്‌വേ ഷോപ്പ് ഓണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മുന്നറിയിപ്പൊന്നുമില്ലാതെ അടച്ചതിനാൽ ഈ സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ നശിക്കുകയാണ്. കൊവിഡ് വ്യാപനഭീഷണി നിലനിൽക്കുന്ന സമീപ പ്രദേശങ്ങളിലെ മാർക്കറ്റുകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിച്ച അധികൃതർ ബ്രോഡ്‌വേയിലെ വ്യാപാരികളോട് കടുത്ത അനീതിയാണ് കാട്ടുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.എ. സഗീർ പറഞ്ഞു.