sbi
എസ്.ബി.ഐ മൂവാറ്റുപുഴ റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കെ. എസ്. ആർ.ടി.സി ജീവനക്കാർക്ക് നൽകിയ കൊവിഡ് പ്രതിരോധ സാമഗ്രികൾ മൂവാറ്റുപുഴ ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ്.ബി.ഐ റീജിയണൽ മാനേജർ അജിത് കുമാർ.ആർ.വി ഡിസ്ട്രിക്ട് ട്രാൻസ്‌പോർട് ഓഫീസർ സാജൻ സ്‌കറിയക്ക് കൈമാറുന്നു

മൂവാറ്റുപുഴ: എസ്.ബി.ഐ മൂവാറ്റുപുഴ റീജിയണൽ ഓഫീസിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ നൽകി. മൂവാറ്റുപുഴ ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ്.ബി.ഐ മൂവാറ്റുപുഴ റീജിയണൽ മാനേജർ അജിത് കുമാർ,ആർ.വി ഡിസ്ട്രിക്ട് ട്രാൻസ്‌പോർട് ഓഫീസർ സാജൻ സ്‌കറിയക്ക് ഫേസ് ഷീൽഡുകളും മാസ്‌കും കൈമാറി. തുടർന്ന് എസ്.ബി.ഐ മൂവാറ്റുപുഴ മെയിൻ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ റീജിയണൽ ഓഫീസ് ചീഫ് മാനേജർ ജയരാജ്, മൂവാറ്റുപുഴ ചീഫ് മാനേജർ വിജയകുമാർ, കെഎസ്.ആർ.ടി.സി ഡിപ്പോ എൻജിനീയർ വിനോദ് ബാബു, സീനിയർ സൂപ്രണ്ട് എസ്.വിനോദ്, എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സജിത് എസ്.കുമാർ എസ്.ബി.ഐ ഉദ്യോഗസ്ഥരായ രാജീവ്കുമാർ, അനിൽ കുമാർ, ബേസിൽ ബേബി, ആദർശ്, അരുൺ ചാക്കോ, എന്നിവർ സംസാരിച്ചു.